/sathyam/media/post_attachments/771kp5vrHVqcym1kELWc.jpg)
കൊച്ചി: ആലുവയിൽ ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ദേശീയ പാതയിൽ പുളിഞ്ചുവടിന് സമീപമാണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.