സിപിഐ എം സംസ്ഥാന സമ്മേളനം; കൂത്താട്ടുകുളത്ത് സ്വാഗത സംഘമായി

New Update

publive-image

പിറവം: മാർച്ച് ഒന്നു മുതൽ നാലുവരെ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ വിജയത്തിനായി കൂത്താട്ടുകുളം ഏരിയയിൽ സ്വാഗത സംഘമായി. പിറവം മാം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി.

Advertisment

publive-image

സംസ്ഥാന സമിതി അംഗം സി എം ദിനേശ് മണി, ഏരിയ സെക്രട്ടറി പി ബി രതീഷ്, എം ജെ ജേക്കബ്, നഗരസഭ അധ്യക്ഷമരായ ഏലിയാമ്മ ഫിലിപ്പ്, വിജയ ശിവൻ തുടങ്ങിയവർ സംസാരിച്ചു. 251 അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങിയ സ്വാഗത സംഘത്തെ യോഗം തെരഞ്ഞെടുത്തു.

ഭാരവാഹികൾ: എജെ ജേക്കബ് (ചെയർമാൻ), ഏലിയമ്മ ഫിലിപ്പ്, വിജയ ശിവൻ, ആലീസ് ഷാജു,രമ മുരളിധര കൈമൾ, കെ എ ജയ, ബ്രൈറ്റ് മാത്യു, അരുൺ അശോകൻ, (വൈസ് ചെയർമാൻമാർ)
പി ബി രതീഷ് (കൺവീനർ) സിഎൻ പ്രഭകുമാർ, എ ഡി ഗോപി, ടി കെ മോഹനൻ, ഒ എൻ വിജയൻ ,പി എസ് മോഹനൻ, ബീന ബാബുരാജ്, സണ്ണി കുര്യാക്കോസ് (ജോയിൻ്റ് കൺവീനർമാർ)
കെ പി സലിം (ട്രഷറർ).

Advertisment