New Update
Advertisment
പെരുമ്പാവൂർ: കോടനാട് പെരിയാറിൽ കുളിയ്ക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിയെയും സുഹൃത്തിനെയും സാഹസികമായി രക്ഷപ്പെടുത്തിയ തോട്ടുവാ സ്വദേശിയും പെരുമ്പാവൂർ ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് വാർഡനുമായ വിനോദ് പള്ളത്തിനെയും സുഹൃത്ത് ആനന്ദ് രാജിനെയും പെരുമ്പാവൂർ എം. എൽ. എ. എൽദോസ് കുന്നപ്പിള്ളി വീട്ടിലെത്തി അഭിനന്ദിച്ചു.
കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു കൂവപ്പടി, ഒക്കൽ ഗ്രാമപ്പഞ്ചായത്തംഗങ്ങളും പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തകരും എം.എൽ.എ.യോടൊപ്പമുണ്ടായിരുന്നു.