കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് സംഭവിച്ച ദാരുണാന്ത്യത്തിന്റെ ഉത്തരവാദി സർക്കാരാണെന്ന് ആരോപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി അപഹാസ്യപ്രസ്താവന പിൻവലിച്ച് രാജി വെക്കുക, കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാപിതാക്കൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ആശുപത്രികളിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മതിയായ സുരക്ഷാ സംവിധാനമൊരുക്കുക, സർക്കാരിന്റെ ലഹരി നയം പുന: പരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് 12 മണിക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡണ്ട് വി.എ ഫായിസ ഉദ്ഘാടനം ചെയ്തു.
സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യവും അർപ്പിച്ചു. Wrestlers protest: Solidarity Gathering എന്ന തലക്കെട്ടിൽ
വിമൻ ജസ്റ്റിസ് രാജ്ഭവനിൽ പ്രതിഷേധിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് രാജ് ഭവനു മുന്നിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
രാവിലെ 10:30 ന് രാജ്ഭവനു മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. സംഘ്പരിവാർ ഭരണത്തിനു കീഴിൽ സ്ത്രീകളും കുട്ടികളും അരക്ഷിതരാണെന്നും അവരുടെ നീതി സമരമുഖത്താണുള്ളതെന്നും വി എ ഫായിസ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ, സംസ്ഥാന ട്രഷറർ സനീറ ബഷീർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സരസ്വതി വലപ്പാട്, ഉമൈറ, ജില്ലാ നേതാക്കളായ ജാസ്മിൻ, രമണി കൃഷ്ണൻ കുട്ടി, ആരിഫ ബീവി, രഞ്ജിത ജയരാജ് (ജില്ലാ പ്രസിഡണ്ട് ) ഷംല (ജില്ലാ ജനറൽ സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.