കൊല്ലത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധിപ്പേർക്ക് പരിക്ക്

New Update

publive-image

കൊല്ലം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തേക്കുള്ള ബസും പാർസൽ ലോറിയുമാണ്‌ അപകടത്തിൽപ്പെട്ടത്.

Advertisment

കൊട്ടാരക്കര-അടൂർ റോഡിൽ ആണ് അപകടം നടന്നത്. ലോറി ഡ്രൈവർക്കും ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ മലപ്പുറത്ത് മുണ്ടുപറമ്പിൽ നിയന്ത്രണം വിട്ട ലോറി കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ
മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:50 നാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു പിന്നോട്ടെടുത്തുകൊണ്ടിരുന്ന കാറിൽ ആദ്യം ഇടിക്കുകയായിരുന്നു.

സ്‌കൂട്ടർ യാത്രക്കാരനും തൊട്ടടുത്ത വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറും പിന്നാലെ അപകടത്തിൽപ്പെട്ടു. ലോറിയിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ അടിയിലും വാഹനത്തിലും കുടുങ്ങിപ്പോയ രണ്ടു പേരെ നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് പുറത്തെത്തിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertisment