അ​ഞ്ച​ല്‍: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സ്ത്രീ എക്സൈസ് പിടിയിൽ. അ​ല​യ​മ​ണ്‍ മ​ട​വൂ​ര്‍​കോ​ണം നി​ഷാ മ​ന്‍​സി​ലി​ല്‍ ഷാ​ഹി​ദ​യാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും 1.7 കി​ലോ ക​ഞ്ചാ​വും അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നും എ​ത്തി​ച്ച ക​ഞ്ചാ​വ് അ​ഞ്ച​ല്‍ പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ചെ​റു പൊ​തി​ക​ളി​ലാ​ക്ക​വെ​യാ​ണ് ഷാ​ഹി​ദ പി​ടി​യി​ലായത്.
ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി ക​ട​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഷാ​ഹി​ദ. നി​ര​വ​ധി ത​വ​ണ ഇ​വ​ര്‍ പി​ടി​യി​ലാ​വു​ക​യും റി​മാ​ൻ​ഡി​ല്‍ ക​ഴി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ക​ഞ്ചാ​വ് വി​ല്‍​പ​ന തു​ട​രു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വ്.
പു​ന​ലൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ദേ​വ​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ. ​അ​ൻ​സാ​ർ, കെ.​പി ശ്രീ​കു​മാ​ര്‍, ബി ​പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ഷ് അ​ർ​ക്ക​ജ്, ഹ​രി​ലാ​ൽ, റോ​ബി, രാ​ജ്മോ​ഹ​ൻ, ഡ്രൈ​വ​ർ ര​ജീ​ഷ് ലാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വു​മാ​യി ഷാ​ഹി​ദ​യെ പി​ടി​കൂ​ടു​ന്ന​ത്. പി​ന്നീ​ട് ഇ​വ​രെ മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി അ​ഞ്ച​ല്‍ എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി. പ്രതിയെ കോടതിയിൽ ഹാജരാക്കും.