New Update
കൊല്ലം: പറവൂരിൽ കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. പറവൂർ ഒഴുക്കുപാറ സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടിയത്.
Advertisment
തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രവതി എക്സ്പ്രസിനു മുന്നിലേക്കാണ് ശ്രീലക്ഷ്മി ചാടിയത്. ട്രെയിനിന്‍റെ ലോക്കോപൈലറ്റാണ് പൊലീസിനെ വിവരമറിയിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.