New Update
അഞ്ചൽ (കൊല്ലം): എം.സി റോഡിൽ പൊലീസ് ജീപ്പ് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. രാവിലെ എട്ടരയോടെ വാളകം ബഥനി സ്കൂളിന് സമീപമാണ് അപകടം.
Advertisment
നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചതും ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തിരുവനന്തപുരം എ.ആർ ക്യാമ്പിലേതാണ് മറിഞ്ഞ വാഹനം.
കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.വാളകം സ്റ്റേഷനിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി.