മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം : കൊല്ലത്ത് യുവാവ് അറസ്റ്റിൽ

New Update

publive-image

കൊല്ലം: മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്‍.എ. 22-ല്‍ രാഹുലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Advertisment

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടി വീട്ടുകാരോടു വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയും തുടര്‍ന്ന്, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.അനീഷ്, സി.പി.ഒ. രമാഭായ്, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisment