കൊല്ലം അഞ്ചലിൽ സ്നേഹാലയത്തിലെ വയോധികയെ മർദ്ദിച്ച സംഭവം; നടത്തിപ്പുകാരനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

New Update

publive-image

Advertisment

കൊല്ലം: അഞ്ചലൽ അർപ്പിത സ്‌നേഹാലയത്തിലെ അന്തേവാസിയായ വയോധികയെ സ്ഥാപന നടത്തിപ്പുകാരൻ അഡ്വ. സജീവ് ചൂരൽവടികൊണ്ട് അടിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണ റിപ്പോർ ഒരാഴ്‌ച്ചയ്‌ക്കകം ഹാജരാക്കാൻ കൊല്ലം റൂറൽ എസ്പിക്ക് കമ്മിഷൻ നിർദേശം നൽകി.

പ്രാർത്ഥന സമയത്ത് ഉറങ്ങിയെന്നാരോപിച്ചാണ് വയോധികയെ ചൂരൽവടികൊണ്ട് ഇയാൾ അടിച്ചത്. സംഭവത്തെ തുടർന്ന് സജീവനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ജസീം സലീമാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

ആരോഗ്യസ്ഥിതി മോശമായ മറ്റൊരു വയോധികയെ ഇയാൾ ശകാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി സജീവ് രംഗത്തെത്തിയിരുന്നു. താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന് ജസീം പകരം വീട്ടിയതാണെന്നും സജീവ് പറഞ്ഞിരുന്നു. പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ഇയാൾ പറയുന്നത്.

Advertisment