കേരള പത്ര പ്രവർത്തക അസോസിയേഷൻ കലണ്ടറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലൻ നിർവ്വഹിച്ചു

New Update

publive-image

കൊട്ടാരക്കര: കേരള പത്ര പ്രവർത്തക അസോസിയേഷൻ കലണ്ടറിന്റെ സംസ്ഥാന തല പ്രകാശനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലൻ കൊട്ടാരക്കരയിൽ നിർവ്വഹിച്ചു. കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് അസോസിയേഷൻ മൊമെന്റോ നൽകി ആദരിച്ചു.

Advertisment

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ ആയ ക്ഷേമനിധി, കണക്കെടുപ്പ്, പ്രാദേശിക അക്രഡിറ്റേഷൻ എന്നി ആവശ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, സംസ്ഥാന കമ്മിറ്റി അംഗം വി എസ്‌ ഉണ്ണികൃഷ്ണൻ, കൊല്ലം ജില്ലാ സെക്രട്ടറി മോഹനൻ പൂവത്തൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശ്രീനാഥ് എന്നിവർ മന്ത്രിയെ ധരിപ്പിച്ചു.

Advertisment