/sathyam/media/post_attachments/391HuFy8FzYoIDnMO1Fq.jpg)
കൊല്ലം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽതിരഞ്ഞെടുത്ത ക്യാപ്റ്റന്മാരുടെ പരിശീലനം കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷൻ സെന്ററിൽ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/vkryLotpImaGOlM5JdTq.jpg)
കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, കേരള സംസ്ഥാന യൂത്ത് കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി, ബോർഡ് അംഗം സന്തോഷ് കാല, തൃക്കോവിൽവട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ശിവകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ കോഡിനേറ്റർ അഡ്വ എസ് ഷബീർ സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസർ വി. എസ് ബിന്ദു നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/qXNCaRRQttbGz0qSB35h.jpg)
രാവിലെ പോലീസ് ട്രയിനർമാരായ സബ്ബ് ഇൻസ്പെക്ടർ ഡാനിയേൽ, എസ് സി പി ഒ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ പരേഡ് പരിശീലനം നടന്നു. പെയ്ൻ ആൻഡ് പാലിയേറ്റീവ് എന്ന വിഷയത്തിൽ ഡോ. റെജി ക്ലാസെടുത്തു. തുടർന്ന് പോലീസ് ട്രയിനമാരുടെ നേതൃത്വത്തിൽ സെൽഫ് ഡിഫെൻസ് ട്രയിനിംഗ് നടന്നു. വൈകിട്ട് പരേഡും ഡമോൺസ്ട്രേഷനും നടത്തി ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us