ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/TOE45G6WX7DNb2uupBpj.jpg)
കൊല്ലം: കൊട്ടിയം ക്രിസ്തു ജ്യോതി അനിമേഷൻ സെൻ്ററിൽ നടന്ന യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റന്മാരുടെ പരിശീലനം പൂർത്തിയായി. സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
Advertisment
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി യശോധ അധ്യക്ഷയായി. ബോർഡ് മെമ്പർ സന്തോഷ് കാല, ജില്ലാ പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ അഡ്വ എസ് ഷബീർ, ജില്ലാ ക്യാപ്റ്റൻ സാജൻ എസ് കുമാർ എന്നിവർ സംസാരിച്ചു.
നാല് ദിവസമായി നടന്ന ക്യാമ്പിൽ രണ്ട് ബാച്ച്കളിലായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻ പരിശീലനം പൂർത്തിയാക്കി. തുടർന്ന് പഞ്ചായത്ത് തലത്തിൽ പരിശീലനം സംഘടിപ്പിക്കും. ദുരന്ത നിവാരണത്തിനോടൊപ്പം യുവജന ക്ഷേമ ബോർഡിന്റെ പരിപാടികളിലും യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us