കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഭിന്നശേഷി ക്ലബ്ബ് രൂപീകരിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കൊല്ലം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ ക്ലബ്ബ് രൂപീകരണ യോഗം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവജനക്ഷേമ ബോർഡ്‌ അംഗം സന്തോഷ്‌ കാല അധ്യക്ഷനായി.

Advertisment

നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ജയൻ മുഖ്യ പ്രഭാഷണവും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഗീത കുമാരി മുഖ്യ അതിഥിയായും പങ്കെടുത്തു.

publive-image

ജില്ലാ യൂത്ത് കോർഡിനേറ്റർ അഡ്വ എസ് ഷബീർ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വി ആർ അജു ജില്ലാ മാനേജർ നിഷിത ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.

യോഗത്തിനോടാനുബന്ധിച്ചു ക്ലബ്‌ രൂപീകരണവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ക്ലബ്ബിന്റെ പ്രസിഡന്റായി വസന്തയെയും സെക്രട്ടറിയായി ഷർമിയേയും ട്രഷററായി മുജീബിനെയും തിരഞ്ഞെടുത്തു.

Advertisment