സിനിമ ജൂനിയർ ആർട്ടിസ്റ്റ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : സിനിമ ജൂനിയർ ആർട്ടിസ്റ്റ് നബീഷ് ലഹരിമരുന്നുമായി പിടിയിൽ. ഓപ്പറേഷൻ സ്റ്റഫിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്. 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

Advertisment

ചലച്ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഇയാൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ബന്ധങ്ങളിൽ നിന്നുമാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത്. എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുകയാണ് പതിവ്. 0.5 ഗ്രാം 2000 രൂപയ്‌ക്കാണ് വിൽപന നടത്തി വന്നിരുന്നത് എന്നും പ്രതി സമ്മതിച്ചു.

കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബി.സുരേഷ് അറിയിച്ചു.

Advertisment