മഹാകവി കുമാരനാശാന്റെ കൃതികളെല്ലാം തന്നെ ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ ഭാഷ്യങ്ങളാണ് - ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ശിവഗിരി: ശ്രീനാരായണ ഗുരുദേവ തത്വദർശനത്തിന്റെ ഏറ്റവും മഹാനായ ഭാഷ്യാകാരൻ മഹാകവി കുമാരനാശാൻ തന്നെയാണെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മഹാകവി കുമാരനാശാന്റെ 150-ാം മത് ജയന്തി ദിനത്തിൽ ശിവഗിരി മഠത്തിലെ സത് സംഘ വേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

ആശാന്റെ കൃതികളെല്ലാം തന്നെ ഗുരുദേവ ദർശനത്തിന്റെ ഭാഷ്യങ്ങളാണ്. കൃതികളിലെല്ലാം നായകസ്ഥാനത്ത് ആശാൻ കല്പന ചെയ്തിട്ടുള്ള സന്യാസി ഗുരുദേവനേയോ അഥവാ പരമാത്മാവിനേയോ ആണ്.

ഗുരുദേവ ദർശനത്തിന്റെ ദാർശനീകവും സാമൂഹികവുമായ തലങ്ങൾ നായകന്മാരിലൂടെ അവതരിപ്പിക്കുന്ന ആശാൻ സ്വയം നായിക സ്ഥാനത്തെ അഥവാ ജീവാത്മാവിനെ . പ്രതിനിധാനം ചെയ്യുന്നു. അങ്ങനെ അതിവിപുലമായ ഒരു സത്യദർശനം ആത്മ പൗരുഷത്തോടെ ചമച്ച മഹാനായിരുന്നു കുമാരനാശാനെന്നും സ്വാമികൾ കൂട്ടി ചേർത്തു.

Advertisment