കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു. ഞായറാഴ്ച പുലർച്ചെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ് പരാതി. കട ഒഴിയാത്തതിനന്റെ പേരിലായിരുന്നു അക്രമം.

Advertisment

ഏഴു വർഷമായി കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് തല്ലിതകർത്തത്. രാവിലെ മൂന്നു ബസുകളിൽ എത്തിയ സംഘം കടയുടെ ഷട്ടറുകൾ തകർത്ത് സാധനസാമഗ്രികൾ നശിപ്പിച്ചു. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ച് നീക്കേണ്ടതാണ്.

എന്നാൽ കട പൂർണ്ണമായും ഒഴിയണമെന്നായിരുന്നു ഉടമയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് അക്രമം. സ്ഥാപനം തല്ലിത്തകർത്ത് ലക്ഷങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുപാട് വരുത്തിയതായും, സി.സി.ടി.വി യുടെ ഡി.വി.ആർ ഉൾപ്പെടെ കടത്തിക്കൊണ്ട് പോയതായും ഉടമ രവീന്ദ്രൻ പറഞ്ഞു.

വലിയത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കടമുറി ഒഴിയുന്ന ചർച്ചകൾ നടക്കുകയും, സ്ഥാപനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചിരുന്നതായും സ്ഥാപന ഉടമ പറയുന്നു.

Advertisment