ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/S3o9IkdKa37XAVK3bBuF.jpg)
കായംകുളം: കായംകുളത്ത് മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നിറച്ചു നൽകിയതായി പരാതി. വിദേശ മദ്യവിൽപ്പന ശാലയ്‌ക്ക് മുന്നിൽ വരിനിന്ന വയോധികനാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം.
Advertisment
കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയാണ് കബളിക്കപ്പെട്ടത്. വരിയിൽ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുക്കലെത്തി മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒരാൾ മൂന്ന് കുപ്പികൾക്കായി 1200 രൂപ വാങ്ങി.
പണം വാങ്ങിയ ഉടൻ തന്നെ അയാൾ കുപ്പികൾ കൈമാറുകയും ചെയ്തു. പണി സ്ഥലത്തോട് ചേർന്ന താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടൻ ചായയാണെന്ന് മനസ്സിലായത്. പിന്നാലെ പരാതി നൽകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us