കായംകുളം കട്ടച്ചിറ പള്ളിയുടെ നേതൃത്വത്തിൽ ഷെവലിയർ സി.ഇ ചാക്കുണ്ണിയെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കോവിഡ് കാലത്ത് കേരള സമൂഹത്തിന് മാതൃകയായി പ്രവർത്തിച്ച ഷെവലിയർ സി.ഇ ചാക്കുണ്ണിയെ ആദരിച്ചു. വിദ്യാഭ്യാസ-സാംസ്കാരിക-ജീവകാരുണ്യ-സേവന മേഖലകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നേതൃത്വത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണിയെ ആദരിച്ചത്.

Advertisment

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി മുൻ വികാരി റവ.ഫാ. സക്കറിയ കളരിക്കൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭാതർക്കത്തെ തുടർന്ന് യാക്കോബായ സഭാ വിശ്വാസിയായിരുന്ന കിഴക്കേവീട്ടിൽ പരേതനായ കെ.ഒ. രാജന്റെ ഭാര്യ മറിയാമ്മ രാജന്റെ മൃതദേഹം സംസ്കരിക്കാനാകാതെ വന്നതിനെ തുടർന്ന് യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല സമരത്തിന് പിന്തുണ നൽകിയും കേരള ഗവർണർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത അധികാരികളെ സന്ദർശിക്കുവാനും ചർച്ചകൾക്കും മറ്റും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചത് ചാക്കുണ്ണി ചേട്ടൻ ആയിരുന്നുവെന്ന് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റവ.ഫാ.സക്കറിയ കളരിക്കൽ പറഞ്ഞു.

കട്ടച്ചിറ പള്ളിയുടെ യഥാർത്ഥ അവകാശികളായ ഇടവക ജനങ്ങൾ പള്ളിയിൽ പ്രവേശിക്കുമ്പോൾ അതിനു സാക്ഷി ആകുവാൻ താനും ഉണ്ടാകുമെന്നും, സഭ പ്രതിസന്ധി നേരിട്ട വേളകളിൽ കട്ടച്ചിറ ഇടവക അംഗങ്ങൾ സഹിച്ച ത്യാഗത്തിനും, സഹനത്തിനും, പ്രയാസങ്ങൾക്കും വൈകിയാണെങ്കിലും ദൈവാനുഗ്രഹത്താൽ ഫലം ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ ഷെവലിയർ സി.ഇ. ചാക്കുണ്ണി പറഞ്ഞു.

ഇടവകയുടെ നേതൃത്വത്തിൽ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയുടെ അമ്പതാം വിവാഹ വാർഷികവും, പേരകുട്ടി മാനുവൽ സി. മനോജിന്റെ ജന്മദിനവും ചടങ്ങിൽ കേക്ക് മുറിച്ച് കുടുബാംഗങ്ങളൊടൊപ്പം നടത്തി. പള്ളി ഭരണ സമിതിയംഗങ്ങൾ ഇടവകയുടെ ഉപഹാരം നൽകി.

കട്ടച്ചിറ പള്ളി വികാരി ഫാ.റോയി ജോർജ് , ഷെവലിയർ അലക്സ് എം ജോർജ്, കുരുവിള മാത്യു ജോസ് തമ്പാൻ, അച്ഛൻകുഞ്ഞ് പള്ളിക്കലെത്ത് എന്നിവർ സംസാരിച്ചു. ജെ എസ് വി ബി എസ് കുട്ടികളുമായി സൗഹൃദം പങ്കിട്ടും സമ്മാനങ്ങൾ നൽകിയും ആണ് അദ്ദേഹവും കുടുംബാംഗങ്ങളും മടങ്ങിയത്.

Advertisment