കഞ്ചാവ് വാങ്ങാൻ പണമില്ല; വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി 60 കാരി; എക്‌സൈസ് പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയ സംഭവത്തിൽ 60 കാരി പിടിയിൽ. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. മേലില കണിയാൻൻകുഴി സ്വദേശിനി തുളസിയാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് ഇവർ നട്ടുനനച്ച കഞ്ചാവ് ചെടി തഴച്ച് വളർന്ന് നിൽക്കുകയായിരുന്നു.

Advertisment

10 അടിയിലധികം ഉയരമുണ്ടായിരുന്ന ചെടിക്ക് 61 ശിഖരങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നു. വീടിന്റെ മുൻവശത്തായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എ സഹദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.

60 കാരിയായ പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീയാണെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്നും വിവരമുണ്ട്. കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് പ്രതി ചെടി നട്ടുവളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി തുളസിയെ റിമാൻഡ് ചെയ്തു.

Advertisment