ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/YzEP3PHqE9Ge2HL6FcqI.jpg)
കോക്കാട് (കൊല്ലം): വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികൾ മരിച്ചു. കോക്കാട് കൃഷ്ണ വിഹാറിൽ ആനന്ദവല്ലി (54) ആണ് മരിച്ചത്. ഭർത്താവ് നന്ദകുമാർ (60) പിന്നീട് ആശുപത്രിയിൽ മരിച്ചു. രാവിലെ 8.30നാണ് വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിലായ ഇവരെ കണ്ടെത്തിയത്.
Advertisment
കെഎസ്ആർടിസി റിട്ട.ജീവനക്കാരനായിരുന്ന നന്ദകുമാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണു നിഗമനം. 10 വർഷം മുൻപ് ഇവരുടെ മകനെ കാണാതായിരുന്നു. ഇതുവരെയും കണ്ടെത്തിയിട്ടില്ല.
വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് ഉറപ്പിച്ചെങ്കിലും വിഷം കഴിച്ചതിനു വീട്ടിൽ നിന്നു തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us