മാവേലിക്കര കല്ലുമേൽ ദയ ഭവന് കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ കേരള ഘടകത്തിന്റെ സഹായഹസ്തം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

മാവേലിക്കര: മാവേലിക്കര കല്ലുമേൽ ദയ ഭവനിലെ വൃദ്ധരായ അന്തേവാസികൾക്ക് റെക്സിൻ ബെഡുകളും അനുബന്ധ സാധനങ്ങളും, അന്നദാനവും നൽകി കൊണ്ട് കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ കേരള ഘടകത്തിന്റെ സഹായഹസ്തം.

Advertisment

മാവേലിക്കര കല്ലുമേൽ സെന്റ് മേരിസ് ദയ ഭവനിൽ കെകെപിഎ പ്രസിഡന്റ്‌ സക്കീർ പുത്തൻപാലം അധ്യക്ഷത വഹിച്ച ചടങ്ങിൽ മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ വി ശ്രീകുമാർ ഉദ് ഘാടനം നിർവഹിച്ചു.

ദയ ഭവൻ ഡയറക്ടർ ഫാദർ പി കെ വർഗീസ് സ്വാഗതം പറഞ്ഞു. തഴക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ സതീഷ്, മാവേലിക്കര നഗരസഭ വികസന ചെയർമാൻ അനി വർഗീസ്, വ്യാപാരി വ്യവസായി, കൊല്ലകടവ് യൂണിറ്റ് പ്രസിഡന്റ്‌ കോശി ഈശോ, ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ എം.പി ഗോപകുമാർ, ചെറിയനാട് പഞ്ചായത്ത്‌ സിപിഎം ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദ്‌, സിപിഐ ലോക്കൽ സെക്രട്ടറി എം.എസ് സാദത്, കരുതൽ ഉച്ചയൂണ് പൊതുപ്രവർത്തകൻ ഷാജി ഡേവിഡ്, ശില്പി ജോൺസൺ കൊല്ലകടവ്, കുട്ടികളുടെ കലാഗ്രാമം ചിത്രകലാ കേന്ദ്രം തിരുവനന്തപുരം ഭരണിക്കാവ് രാധാകൃഷ്ണൻ, കെകെപിഎ കേരളഘടകം ചീഫ് കോ. ഓർഡിനേറ്റർ ഗിവർഗീസ് തോമസ്, ട്രഷറർ ബൈജു ലാൽ, എന്നിവർ സംസാരിച്ചു.

അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നന്ദി പറഞ്ഞു.

Advertisment