കൊല്ലം സാമ്പ്രാണിക്കൊടിയിൽ അമ്മയും മകനും സഞ്ചരിച്ച വള്ളം മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം; മകനെ രക്ഷപ്പെടുത്തി

New Update

publive-image

കൊല്ലം : കൊല്ലം സാമ്പ്രാണിക്കൊടിയിൽ വള്ളം മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സാമ്പ്രാണിക്കൊടി സ്വദേശിനി ഗ്രെയിസാണ് മരിച്ചത്. മകന്‍ അഖിലിനെ മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ രക്ഷപ്പെടുത്തി.

Advertisment

സാമ്പ്രാണി തുരുത്തിൽ കച്ചവടം ചെയ്തു വന്ന സേവ്യറിൻ്റെ ഭാര്യയും മകനുമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ വരുന്നതായി കണ്ടതിനാൽ വൈകിട്ട് 5.40 തോടെ സാമ്പ്രാണിക്കൊടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും അമ്മയും മകനും തിരികെ വീട്ടിലേക്ക് വരുകയായിരുന്നു. ഇതിനിടെയാണ് ശക്തമായ മഴയിലും കാറ്റിലും അമ്മയും മകനും മടങ്ങിയ വള്ളം മറിഞ്ഞ് ദാരുണമായ അപകടം സംഭവിച്ചത്.

വള്ളത്തില്‍ നിന്നു കായലില്‍ വീണ ഗ്രേയിസിന്റെ മകനെ മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഗ്രേയിസിനെ രക്ഷിക്കാനായില്ല. ഒരു മണിക്കൂര്‍ വള്ളക്കാരും ഫയര്‍ഫോഴ്സിന്റെ സ്കൂബാ ഡൈവേഴ്സും നടത്തിയ തെരച്ചിലില്‍ ഗ്രേയിസിന്റെ മൃതശരീരം കണ്ടെടുത്തു.

Advertisment