/sathyam/media/post_attachments/Hxj3yZSzxURXs6hMRz8S.jpg)
മാവേലിക്കര: കുവൈറ്റ് ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കെസിയ സൂസൻ സാജന്റെ
"ലോക് ഡൗൺ അൺ ലോക്ഡ് " എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം പ്രമോദ് നാരായണൻ എംഎൽഎ പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സാം പൈനുംമൂട് പുസ്തകം ഏറ്റുവാങ്ങി. കാർട്ടൂണിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. വി.സി. ജോൺ അദ്ധ്യക്ഷനായിരുന്നു.
ലോക് ഡൗൺ കാലത്ത് അടിച്ചമർത്തപെട്ട വികാരങ്ങൾ കവിഞ്ഞൊഴുകുന്ന വായനാനുഭവമാണ് പുസ്തകം സമ്മാനിച്ചതെന്ന് പ്രൊഫ. വി.സി.ജോൺ സാക്ഷ്യപ്പെടുത്തി. ഭാഷയുടെ സൗന്ദര്യത്താലും പ്രമേയങ്ങളുടെ പ്രത്യേകതകളാലും അമൂല്ല്യ സത്യങ്ങൾ കണ്ടെത്താൻ കവിതകൾക്ക് കഴിയുന്നു.
തീവ്രമായ അനുഭവങ്ങളല്ല പിന്നെയോ, സ്വഭാവികമായ അനുഭൂതികളാണ് കെസിയ സൂസൻ സാജന്റെ കവിതകളുടെ മുഖമുദ്രയെന്നും ബി. അബുരാജ് ( SIET Director) അഭിപ്രായപ്പെട്ടു. പുസ്തകം പരിചയം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/Tq4BhZVVJVBSFoSMpXd1.jpg)
മാവേലിക്കര ബിഷപ് മൂർ കോളേജ് പ്രിൻസിപ്പൾമാരായിരുന്ന പ്രൊഫ. ഡോ. മാമ്മൻ വർക്കി , പ്രൊഫ. ഡോ. സാബു ജോർജ് , മാതൃഭൂമി മുൻ പ്രത്യേക ലേഖകൻ കെ.ജി. മുകുന്ദൻ , എ.ആർ. ആർ.വി. സ്മാരക സെക്രട്ടറി പ്രൊഫ. വി.ഐ ജോൺസൺ എന്നിവർ ആശംസകൾ നേർന്നു.
കെസിയ സൂസൻ സാജന്റെ കവിത ആലാപനവും ഉണ്ടായിരുന്നു.
മാവേലിക്കര ട്രാവൻകൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനെത്തിയവർക്ക് സാജൻ രാജൻ ഉണ്ണൂണ്ണി സ്വാഗതവും എം.വി. ജിജീഷ് കുമാർ
നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us