ഇത്തിക്കര ആറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി: മൂന്നു പേർ രക്ഷപെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: സുഹൃത്തുക്കളോടൊപ്പം ആറ്റിലിറങ്ങിയ യുവാക്കളിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മൂന്നു പേർ രക്ഷപെട്ടു. കാണാതായ ആൾക്കായി തെരച്ചിൽ നടന്നുവരികയാണ്. പള്ളിമൺ-ഇത്തിക്കരയാറിൽ കുണ്ടുമൺ മുസ് ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

Advertisment

അയത്തിൽ അനുഗ്രഹനഗർ 71 സജീനാ മൻസിലിൽ നജീബിന്റെയും, നെസീമയുടെയും മകൻ നൗഫൽ (21) നെയാണ് കാണാതായത്. വെൽഡിംഗ് ജോലിക്കായി പോയ ഇയാളടക്കം അഞ്ചുപേരാണ് ആറ്റുതീരത്തെത്തിയത്. ഇവരിൽ ഒരാൾ കരയ്ക്കിരിക്കുകയും മറ്റ് നാലു പേർ ആറ്റിൽ ഇറങ്ങുകയുമായിരുന്നു.

ശക്തമായ ഒഴുക്കിൽപ്പെട്ട നാലു പേരിൽ മൂന്നു പേർ രക്ഷപ്പെട്ടു. ഇവർ അറിയിച്ചതനുസരിച്ച് കണ്ണനല്ലൂർ പൊലീസും ഫയർഫോഴ്സിന്റെ സ്കൂ ബാ ടീമും മുങ്ങൽ വിദഗ്ദരും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും നൗഫലിന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ബുധനാഴ്ച പുലർചെ വീണ്ടും  ആരംഭിക്കും

Advertisment