തമ്പാൻ പകരം വെയ്ക്കാനില്ലാത്ത രാഷ്രീയ നേതാവ് : ജി.എസ് ജയലാൽ എം.എൽ.എ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: പ്രതാപ വർമ്മ തമ്പാൻ പകരം വെയ് ക്കാനില്ലാത്ത രാഷ്ട്രീയ
നേതാവും മികച്ച സംഘാടകനുമായിരുന്നു വെന്ന് ജി.എസ്.ജയലാൽ എം.എൽ.എ അഭിപ്രായപ്പെട്ടു. ചാത്തന്നൂരിൽ എം.എൽ.എ എന്ന നിലയിൽ അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതാപ വർമ്മ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു ജി.എസ്.ജയലാൽ.

Advertisment

മികച്ച വാഗ്മിയും ഊർജ്വസ്വലനായ രാഷ്ട്രീയ പ്രവർത്തകനെയു മാണ് ജി.പ്രതാപ വർമ്മ തമ്പാൻ്റ ആകസ്മിക നിര്യാണം മൂലം കോൺഗ്രസിന് നഷ്ട്ടപ്പെട്ടതെന്നും, കോൺഗ്രസിനും യു.ഡി.എഫിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട്  യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു പറഞ്ഞു.

യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ജി.രാജേന്ദ്ര പ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.വി സത്യൻ, സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ദിലീപ് കുമാർ, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിജു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ എം.സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, സുൾഫിക്കർ സലാം,എൻ.രവീന്ദ്രൻ, എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ, ചാക്കോ, ബാബു പനവിള, തുടങ്ങിയവർ സംസാരിച്ചു.

Advertisment