ഹാജിറ ഷെറീഫ് sheref
Updated On
New Update
കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സാംസ്‌കാരികസമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കടയ്ക്കൽ ഫെസ്റ്റ് 2022 ഓഗസ്റ്റ് 28 മുതൽ സെപ്‌റ്റംബർ 11 വരെ നടക്കും.
Advertisment
സെപ്‌റ്റംബർ 2ന് ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മേള ഉദ്ഘാടനം നിർവഹിക്കും.
മെഗാ തിരുവാതിര, അഖില കേരള വടംവലി, വ്യാപാര മേള, കാർഷിക മേള, പുഷ്പ മേള,ഇശൽനിലാവ്,ഫുഡ് ഫെസ്റ്റ് ,പ്രൊഫഷണൽ നാടക മത്സരം,ചിൽഡ്രൻസ് പാർക്ക് , പാചക മത്സരം, എക്സിബിഷൻ, ശിങ്കാരിമേളം,മെഗാ ഷോ, നാടൻ പാട്ട്, വൈദുതി ദീപാലങ്കാരം, കുടുംബശ്രീ ഫെസ്റ്റ്, മുളയിൽ കയറ്റം, എന്നിവ മേളയോടനുബന്ധിച്ചു സംഘടിപ്പിക്കും.