തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

തെക്കുംഭാഗം: ഓണം ഉത്സവ ആഘോഷത്തോടനുബന്ധിച്ചു അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെ നിയന്ത്രിക്കുന്നതിന് സർക്കാർ സഹകരണത്തോടെ സഹകരണ സംഘങ്ങൾ ഓണ ചന്ത നടത്തുന്നതിന്റെ ഭാഗമായി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു.

Advertisment

publive-image

ഓണ ചന്തയുടെ ഉൽഘാടനം തൊടുപുഴ താലൂക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.ആർ.മിനി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ റോബി സിറിയക്ക്, റോയി അഗസ്റ്റിൻ, സെക്രട്ടറി വി.ടി.ബൈജു, ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

വാർഷിക പൊതുയോഗം

തെക്കുംഭാഗം: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം സെപ്തംബര് 17 നു ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് പ്രസിഡന്റ് ടോമി തോമസ് കാവാലം, സെക്രട്ടറി വി .ടി ബൈജു എന്നിവർ അറിയിച്ചു.

ഉച്ചകഴിഞ്ഞു 2 .30 നു ചേരുന്ന യോഗത്തിൽ വാർഷിക കണക്കുകളും അംഗങ്ങൾക്ക് ഓഹരി തുകയിന്മേലുള്ള ലാഭ വിഭജനവും പൊതുയോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും കായിക പ്രതിഭകളെ ആദരിക്കലും നടക്കും. കാഷ് അവാർഡിനുള്ള അപേക്ഷകൾ കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം സെപ്തംബര് 14 നകം നൽകണം .

Advertisment