/sathyam/media/post_attachments/r2hlESc2HluPs2v74lUH.jpg)
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ നാല് മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാർക്ക് ശമ്പളം അനുവദിക്കാൻ തീരുമാനമായി. മാസത്തിൽ 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്തിട്ടില്ലാത്ത ജീവനക്കാർക്കാണ് ശമ്പളം നിഷേധിച്ചിരുന്നത്. ജൂൺ മാസം മുതൽ ഇവർക്ക് ശമ്പളം കുടിശികയാണ്. കോർപ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ശമ്പളം അനുവദിക്കാതിരുന്നതെന്നാണ് വിശദീകരണം.
മാസത്തിൽ പതിനാറോ അതിലധികമോ ഫിസിക്കൽ ഡ്യൂട്ടി ചെ യ്തിട്ടുള്ളവർക്കാണ് അതാതു മാസം ശമ്പള ബിൽ തയാറാക്കുന്നതും നല്കുന്നതും. 16-ൽ താഴെ ഫിസിക്കൽ ഡ്യൂട്ടി ചെയ്തിട്ടുള്ളവരുടെ ശമ്പള ബിൽ സപ്ലിമെന്ററിയായി തയാറാക്കിയാണ് ശമ്പളം അനുവദിച്ചു കൊണ്ടിരുന്നത്. എന്നാൽ ജൂൺ മാസം മുതൽ സപ്ലിമെന്ററി ബില്ലുകൾ പാസാക്കാതെ മാറ്റിവയ്ക്കാനായിരുന്നു യൂണിറ്റുകൾക്ക് ലഭിച്ച നിർദേശം.
ശമ്പളം കുടിശികയായതോടെ ജീവനക്കാർ ദുരിതത്തിലായിരുന്നു. സപ്ലിമെന്ററി ശമ്പള ബില്ലുകൾ 10 നകം ചീഫ് ഓഫീസിൽ എത്തിക്ക ണമെന്നാണ് ഫിനാൻസ് മാനേജർ വ്യാഴാഴ്ച ഉത്തരവിറക്കിയത്. നാല് മാസത്തെ ശമ്പള കുടിശികയിൽ എത്ര മാസത്തെ ശമ്പളം അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us