കൊല്ലത്ത് എംഡിഎംഎയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കം പിടിയിൽ

New Update

publive-image

കൊല്ലം: കൊല്ലത്ത് എംഡിഎംഎയും ലഹരി ഗുളികളുമായി ഏഴ് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കമാണ് അറസ്റ്റിലായത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാര്‍ഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Advertisment

കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കൊല്ലം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ റെയിഡിലാണ് ഏഴുപേര്‍ പിടിയിലായത്. ഉളിയക്കോവിൽ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്, ആശ്രാമം സ്വദേശികളായ ദീപു, വിഷ്ണു, ചന്ദനത്തോപ്പ് സ്വദേശി അഖിൽ, കൊട്ടാരക്കര സ്വദേശി റമീസ് എന്നിവരാണ് അറസ്റ്റിലായത്. വിവേകിൽ നിന്നും പത്ത് ലഹരിഗുളികളും ദീപു, വിഷ്ണു, അഖിൽ എന്നിവരിൽ നിന്നായി രണ്ടര ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ദീപു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. മാസങ്ങൾക്ക് മുന്പ് സമാനമായ മറ്റൊരു കേസിൽ ഇയാളെ എക്സൈസ് സംഘം പിടികൂടുന്നതിനിടയിൽ മൂന്ന് നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

കൈക്കും കാലിനും പരിക്കുകളോടെയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാര്‍ഥിനികൾ വീണിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ വി റോബര്‍ട്ട് അറിയിച്ചു.

Advertisment