'പപ്പായത്തോപ്പിലെ മാണിക്യങ്ങൾ ' പ്രകാശനം ചെയ്തു

New Update

publive-image

പള്ളിക്കൽ നടുവിലേമുറി എൽപിഎസിലെ അധ്യാപിക എം പ്രിയ രചിച്ച പപ്പായത്തോപ്പിലെ മാണിക്യങ്ങൾ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യുട്ടീവ് മുരളീധരൻ തഴക്കരയിൽ നിന്നു മാധ്യമ പ്രവർത്തകൻ ബിനു തങ്കച്ചൻ ഏറ്റുവാങ്ങുന്നു. കവി പള്ളിക്കൽ ദേവരാജൻ , എം. പ്രിയ തുടങ്ങിയവർ സമീപം.

Advertisment

ഭരണിക്കാവ്: പള്ളിക്കൽ നടുവിലേമുറി എൽപിഎസിലെ അധ്യാപിക എം പ്രിയ രചിച്ച പപ്പായത്തോപ്പിലെ മാണിക്യങ്ങൾ എന്ന പുസ്തകം ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യുട്ടീവ് മുരളീധരൻ തഴക്കര പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ ബിനു തങ്കച്ചൻ പുസ്തകം ഏറ്റുവാങ്ങി.

കവി പള്ളിക്കൽ ദേവരാജൻ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം എം.ശ്യാമള ദേവി,ഭരണിക്കാവ്പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രഫ. വി.വാസുദേവൻ, പഞ്ചായത്തംഗങ്ങളായ സി.ചെല്ലമ്മ, എൽ അമ്പിളി, കെ എസ് ജയപ്രകാശ്, തഴക്കര പഞ്ചായത്തംഗം സതീഷ് കല്ലുമല, ബാലകൃഷ്ണൻ വൈദ്യൻ, സ്കൂൾ മാനേജർ എൻ മുരളീധരൻപിള്ള, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.എൽ.വത്സലാദേവി, മുൻ പ്രഥമാധ്യാപിക ബി.ലക്ഷ്മിക്കുട്ടിപ്പിള്ള അധ്യാപിക എസ് ശ്രീദേവി, പിടിഎ പ്രസിഡന്റ് എൻ സന്തോഷ്കുമാർ, പുസ്തക രചയിതാവ് എം. പ്രിയ എന്നിവർ പ്രസംഗിച്ചു.

Advertisment