പൊതുജനങ്ങൾക്ക് സൗജന്യ പരിശീലനം: ബാബാജി ഹാൾ ഉത്‌ഘാടനം നവംബർ 16 ന്

New Update

publive-image

കൊല്ലം: പൊതുജനങ്ങൾക്ക് സൗജന്യമായി പലതരം ട്രെയിനിംഗുകൾ ലഭ്യമാക്കുന്നതിനായി നാഷണൽ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിൽ (എന്‍സിഡിസി) മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്‌സാണ്ടർ അഞ്ചൽ ആർ. ഓ. ജങ്ഷനു സമീപം ആരംഭിക്കുന്ന ബാബാജി ഹാളിന്റെ ഉത്‌ഘാടനം 2022 നവംബർ 16 ബുധൻ വൈകിട്ട് 4 ന് നടക്കും. ഹാളിന്റെ ഉത്‌ഘാടനം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നിർവ്വഹിക്കും.

Advertisment

ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ്, മെഡിറ്റേഷൻ & മൈൻഡ് കൺട്രോൾ, മുതിർന്ന പൗരന്മാർക്കായുള്ള ടെക്നിക്കൽ പരിശീലനങ്ങൾ, ലോ ഓഫ് അട്ട്രാക്ഷൻ, പ്രസംഗ പരിശീലനം, പ്രസന്റേഷൻ & സോഫ്റ്റ് സ്കിൽ, ജോബ് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ & ഡിബേറ്റ്, ഇനിയാഗ്രാം, മോട്ടിവേഷൻ & സക്സസ് ട്രെയിനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ തൊഴിൽ & സ്കിൽ പരീശീലനങ്ങൾ ഈ സെൻററിൽനിന്നും പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാകും.

വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്കരിച്ച വ്യക്തിയാണ് ബാബ അലക്‌സാണ്ടർ. സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി ഏറെ സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം.

ഉത്ഘാടന അവസരത്തിൽ എത്തിച്ചേരുന്നവർക്ക് മുകളിലെ ട്രെയിനിംഗ് പ്രോഗ്രാമുകളുടെ ആദ്യ ബാച്ചുകളിലേക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്താൻ സൗകര്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, ഫോണ്‍: 8921575637.

Advertisment