/sathyam/media/post_attachments/2vdS104iHm5YbMsgndgB.jpg)
കൊല്ലം: പാരിപ്പള്ളിയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കടമ്പാട്ടുകോണം വിനീത് ഭവനില്‍ വിപിനാണ് അറസ്റ്റിലായത്. മദ്യപാനിയും ലഹരിക്ക് അടിമയുമായ വിനീത് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്.
വഴക്ക് സഹിക്കാതെ വന്നപ്പോൾ യുവതി എഴിപ്പുറത്തുള്ള വീട്ടില്‍ പിതാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഡിസംബർ മാസം 22ന് മദ്യലഹരിയില്‍ വീട്ടിലെത്തിയ വിനീത് ഭാര്യയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുകയും തുടർന്ന് ദേഷ്യത്തിൽ കൈയില്‍ കരുതിയിരുന്ന മാരകായുധംകൊണ്ട് പ്രസാദിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിനീത് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും പ്രസാദ് പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ വലതുകൈക്ക് കുത്തേൽക്കുകയായിരുന്നു.
അന്വേഷണത്തിൽ പാരിപ്പള്ളി സബ് ഇന്‍സ്പെക്ടര്‍മാരായ സുരേഷ്കുമാര്‍, സാബുലാല്‍, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ സജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us