/sathyam/media/post_attachments/jIfOu97NWitFSBed4vSo.jpg)
കൊല്ലം: പ്രമുഖ പുസ്തക പ്രസാധകരായ സുജിലി പബ്ലിക്കേഷന്‍സിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 ഞായറാഴ്ച കൊല്ലത്തുവച്ച് രാവിലെ 9.30 മുതല്‍ 5.മണിവരെയാണ് ശില്പശാല.
സമകാലിക കഥ-കവിത, സാഹിത്യത്തിലെ നൂതന പ്രവണതകള്‍, സോഷ്യല്‍ മീഡിയയും സാഹിത്യവും, കലയിലെ മാറുന്ന ലാവണ്യ സംസ്കാരം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
തെരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല. താല്പര്യമുള്ളവര്‍ ഫെബ്രുവരി 10 ന് മുമ്പായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു കഥയോ കവിതയോ ഡയറക്ടര്‍, സാഹിത്യ ശില്പശാല, സുജിലി പബ്ലിക്കഷന്‍സ്, ചാത്തന്നൂര്‍ പി.ഒ കൊല്ലം –691572 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം വിലാസം, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ ചേര്‍ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 592070 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us