കൊല്ലം തൃക്കരുവയിൽ വാക്കേറ്റത്തിനിടയിൽ അമ്മാവൻ ഉലക്ക കൊണ്ടടിച്ചു; യുവാവിന് ദാരുണാന്ത്യം

New Update

publive-image

കൊല്ലം: തൃക്കരുവയിൽ അമ്മാവൻ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാർഡിൽ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തിൽ കരുവ സ്വദേശിയും ബിനുവിന്‍റെ അമ്മാവനുമായ വിജയകുമാറിനെ (48) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ശനിയാഴ്ച എട്ടരയോടെയായിരുന്നു സംഭവം. ബിനുവും വിജയകുമാറും ഒന്നിച്ചായിരുന്നു താമസം. ബിനു പെയിന്‍റിങ് തൊഴിലാളിയാണ്. ഇരുവരും രാത്രി മദ്യപിച്ചെത്തി ദിവസവും വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ശനിയാഴ്ച ജോലിക്കഴിഞ്ഞെത്തിയ ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുണ്ടായി.

ഇതിനിടെ വീട്ടിൽ ഉണ്ടായിരുന്ന ഉലക്കയെടുത്ത് അമ്മാവൻ ബിനുവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് പരിക്കേറ്റ ബിനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment