മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്നു; ട്രെയിൻ നിന്നത് തൊട്ടരികെ, കൊല്ലത്ത് യുവാവ് കസ്റ്റഡിയിൽ

New Update

publive-image

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ. പുനലൂര്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.

Advertisment

ശനിയാഴ്ച്ച വൈകിട്ട് പുനലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഇയാൾ റെയില്‍വേ പാളത്തില്‍ കിടന്നതിനെ തുടര്‍ന്ന് പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിൻ 15 മിനിറ്റ് നിര്‍ത്തിയിടേണ്ടി വന്നു.

ട്രെയിനിന് വേഗത വളരെ കുറവായതിനാലാണ് അപകടം ഒഴിവായത്. യുവാവിന്‍റെ തൊട്ടരികെ എത്തിയാണ് ട്രെയിൻ നിന്നത്.

Advertisment