പാറക്കുളത്തിൽ മുങ്ങിത്താണ അമ്മയെയും മകളെയും അതിസാഹസികമായി രക്ഷപെടുത്തിയ സന്ധ്യയെ എന്‍സിഡിസി അഭിനന്ദിച്ചു

New Update

publive-image

ഏഴുകോൺ: ഇരുമ്പനങ്ങാട് പോങ്ങാറത്തുണ്ട് പാറക്കുളത്തിൽ മുങ്ങിത്താണ രണ്ട് ജീവൻ രക്ഷിച്ച അജിത് ഭവനിൽ സന്ധ്യയെ ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെമെന്റ് കൗൺസിൽ (എൻസിഡിസി) അഭിനന്ദിച്ചു.

Advertisment

എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ സന്ധ്യയുടെ വീട്ടിൽ എത്തി പൊന്നാട അണിയിച്ചു. മുണ്ടുപൊയ്ക വീട്ടിൽ ഷൈലജയെയും മകൾ അക്ഷയ സതീശനേയുമാണ് സന്ധ്യ അതിസാഹസമായി രക്ഷിച്ചത്.

നീന്തൽ സ്കൂൾ പാഠ്യപദ്ധതിയിൽ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് എൻസിഡിസി പ്രമേയം പാസ്സാക്കി സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നതിലൂടെ ഇത്തരം അപകടകരമായ സാഹചര്യങ്ങളിൽ  മനോധൈര്യം ലഭിക്കുകയും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനും കഴിയുമെന്ന് ബാബ അലക്സാണ്ടർ പറഞ്ഞു.

Advertisment