അ​ഞ്ച​ൽ: വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ കണ്ടെത്തി. ക​രു​കോ​ൺ ന​ബീ​ൽ മ​ൻ​സി​ലി​ൽ നാ​സ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്കാ​ണ് ക​ത്തി​ച്ച നിലയിൽ കണ്ടെത്തിയ​ത്.
ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ശ​ബ്ദ​വും പ്ര​കാ​ശ​വും കേ​ട്ട്​ വീ​ട്ടി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ നാ​സ​ർ കാ​ണു​ന്ന​ത് ബൈ​ക്ക് ക​ത്തു​ന്ന​താ​ണ്. തുടർന്ന്, തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ലും ഓ​ട്ടോ​യി​ലും തീ ​പ​ട​രു​ന്ന​തി​ന് മു​ന്നേ ബൈ​ക്ക് ത​ള്ളി മാ​റ്റു​ക​യാ​യി​രു​ന്നു.
സംഭവമറിഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​കൾ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സ​മീ​പ​ത്തെ സി.​സി.​ടി.​വി കാമ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ല​ഭി​ച്ച ആ​ളി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​ത്തി​ലു​ള്ള പ​രി​സ​ര​വാ​സി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ക​രു​കോ​ൺ പ​ള്ളി പ​ടി​ഞ്ഞാ​റ്റ​തി​ൽ റാ​ഷി​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.