സാമൂഹ്യ മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഒഴിവാക്കാനാവുന്നതല്ല: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അധ്യക്ഷൻ അഡ്വ. റോണി മാത്യു

New Update

publive-image

കൊട്ടാരക്കര: നമ്മുടെ സമൂഹത്തിന്റെ വളർച്ചയിൽ സ്ത്രീകളുടെ പങ്കാളിത്തം ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് . വീടും കുടുംബവും മാത്രമായി ഒതുങ്ങി നിന്നിരുന്ന സ്ത്രീസമൂഹം ഇന്ന് സർവ്വ മേഖലകളിലും വിജയക്കൊടി പാറിച്ചു കഴിഞ്ഞു. ലോകത്തിന്റെ ചരിത്രം പരിശോധിച്ചാൽ പിൻ നിരയിൽ മാത്രം നിന്നിരുന്ന അവർ മുൻനിരയിലേക്ക് എത്താൻ അനുഭവിച്ച സഹനങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ല.

Advertisment

എല്ലാം സഹിക്കാനുള്ള മനസ് ഉണ്ടാവുമ്പോഴും അതിനേക്കാളേറെ ജയിക്കാനുള്ള വാശിയും ഇന്ന് സ്ത്രീ സമൂഹത്തിന് ഉണ്ടെന്നുള്ളത് പരമമായ സത്യമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ ബോർഡ് അംഗവുമായ അഡ്വ. റോണി മാത്യു പറഞ്ഞു.

കേരള യൂത്ത് ഫ്രണ്ട് (എം ) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയ സങ്കേതം ജനറൽ സെക്രട്ടറിയുടെ ഭാര്യ മിനി ജോസിനെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലമായി ആശ്രയ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മിനി ജോസ് വഹിച്ച പങ്ക് സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിലേക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയിൽ ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിക്ക് യാദൃശ്ചികമായി പങ്കെടുക്കുകയായിരുന്നു.

യൂത്ത് ഫ്രണ്ട്‌ (എം) ജില്ലാ വർക്കിംഗ് പ്രസിഡന്റും പട്ടാഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജെയിൻ ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ യൂത്ത് ഫ്രണ്ട്‌ (എം) ഓഫീസ് ഇൻചാർജ് ജനറൽ സെക്രട്ടറി ശ്രീരാഗ് കൃഷ്ണൻ, പുഷപഗിരി മെഡിക്കൽ കോളേജ് മാനേജർ ജെസ്റ്റോ സി.ഡി, കലയപുരം ജോസ്, മിനി ജോസ്, ദിവ്യ റാണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Advertisment