മഅദനി: കേരളം സർവകക്ഷി സംഘത്തെ അയക്കണം - വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം

New Update

publive-image

അബ്ദുൽ നാസർ മഅ്ദനിയുടെ മോചനത്തിന് കേരള സർക്കാർ ഇടപെടുക എന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്‌ഘാടനം ചെയുന്നു

Advertisment

കരുനാഗപ്പള്ളി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രയാസപ്പെടുന്ന അബ്ദുന്നാസർ മഅദനിക്ക്‌ കേരളത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം അടിയന്തിര ഇടപെടൽ നടത്തണമെന്ന് വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫയർ പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാംഗ്ലൂർ സ്ഫോടാനക്കേസിൽ മുമ്പേ തന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കടുത്ത ജാമ്യാവ്യവസ്ഥകൾ കാരണം മഅദനി യഥാർത്ഥത്തിൽ വീട്ടു തടങ്കലിലാണുള്ളത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അദ്ദേഹത്തിനെതിരിൽ നിരന്തരം കർണ്ണാടക സർക്കാർ നിലപാടുകൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

സംസ്ഥാന സർക്കാർ കേരളത്തിൽ നിന്ന് വിദഗ്ദ മെഡിക്കൽ സംഘത്തെ ബാംഗ്ലൂരിലയച്ച് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കണം. സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിച്ചു ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിക്കാനും കേസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ആവശ്യപ്പെടണം. കേരള സർക്കാർ മഅദനിയുടെ ജാമ്യാപേക്ഷയിൽ കക്ഷി ചേർന്ന് കേരളത്തിൽ മതിയായ ചികിത്സയും സുരക്ഷയും ഉറപ്പാക്കാമെന്ന വാദം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ഖനി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുകുട്ടൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി.കെ.ഗോപി, വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് അബ്ദുൽ സമദ് പുള്ളിയിൽ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷാൻ സംബ്രമം, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അഡ്വ എസ് സജീബ്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ അശോക് ശങ്കർ,, ജില്ലാ സെക്രട്ടറിമാരായ എസ് എം മുഖ്താർ, കബീർ പോരുവഴി, പ്രവാസി ഇന്ത്യ യു എ ഇ പ്രതിനിധി ജഹാദ് ക്ലാപ്പന, പി ഡി പി മണ്ഡലം സെക്രട്ടറി താഹ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അൻസർ കൊച്ചുവീട്ടിൽ, മണ്ഡലം സെക്രട്ടറി ബി എം സമീർ എന്നിവർ സംസാരിച്ചു.

Advertisment