കൊല്ലം ചടയമം​ഗലത്ത് പതിനേഴുവയസ്സുകാരിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

New Update

publive-image

കൊല്ലം: ചടയമം​ഗലത്ത് പതിനേഴുവയസ്സുകാരി ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ആൺ സു​ഹൃത്ത് ശല്യം ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി.

Advertisment

ആൺ സുഹൃത്തുമായുള്ള പെൺകുട്ടിയുടെ ബന്ധം പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ടായിരുന്നു. പരീക്ഷാകാലത്ത് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് ആൺ സുഹൃത്തുമായുള്ള പ്രശ്നമാണെന്നും ബന്ധുക്കൾ പറയുന്നു.

ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത് പെൺകുട്ടി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. തുടർന്ന് പെൺകുട്ടിക്ക് ഇയാള്‍ മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടിൽ പലപ്പോഴും പ്രശ്നത്തിലേക്ക് വഴിവെച്ചു. വീട്ടുകാർ നിരവധി പ്രാവശ്യം ഈ ബന്ധത്തെ എതിർത്തിട്ടും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. പിന്നീട് പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു.

മരിക്കുന്നതിന്റെ അന്ന് ഇരുവരും വഴിയിൽനിന്ന് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആരോപണം. പരാതിയെ തുടർന്ന് മരണത്തിൽ വിശ​ദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Advertisment