New Update
കൊല്ലം: കൊല്ലത്ത് പോക്സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിതറ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ക്രൂരമായ മർദനത്തിൽ മുഖത്തും നെഞ്ചത്തും പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി കുട്ടിയെയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പാറക്കല്ലുമായി ഇരയുടെ വീട്ടിലെത്തിയ പ്രതി അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇരയുടെ കുടുംബത്തിനെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ പ്രതിയെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.