കൊല്ലത്ത് പശുവിനെ പീഡിപ്പിച്ചു കൊന്നു: യുവാവ് അറസ്റ്റിൽ

New Update

publive-image

കൊല്ലം: പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയിൽ ആണ് സംഭവം. ഇരപ്പിൽ സ്വദേശി സുമേഷാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ക്ഷീര കർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. സുമേഷിനെതിരെ സലാഹുദ്ദീൻ പോലീസിൽ പരാതി നൽകിയിരുന്നു.

Advertisment

റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ച് മാറ്റി കെട്ടാൻ എത്തിയപ്പോൾ സലാഹുദ്ദീൻ തന്നെയാണ് സുമേഷ് തന്റെ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ടത്. ഇയാൾ ബഹളം വെച്ചതോടെ സുമേഷ് ഓടിരക്ഷപ്പെട്ടു. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് പിന്നീടൊരിക്കൽ സുമേഷ് പരസ്യമായി വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇയാൾ മദ്യലഹരിയിൽ പുലമ്പുന്നതാണെന്ന് കരുതി ആരും ഇത് കാര്യമാക്കിയില്ല.

എന്നാൽ, ഇത്തവണ പശുവിന് നേരെ നടക്കുന്ന ലൈംഗിക അതിക്രമം സലാഹുദ്ദീൻ നേരിൽ കണ്ടതോടെയാണ് സുമേഷിനെതിരെ പരാതി നൽകിയത്. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്ന് മുൻപ് പരാതികൾ ഉയർന്നിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ സുമേഷ് അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്. പൊലീസ് എന്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ, ഇത്തവണ പോലീസ് സുമേഷിനെ പിടികൂടി.

Advertisment