ആസ്റ്റർ ഫാർമസിയുടെ 254 -ാമത് സ്റ്റോർ ഇനി കടപ്പാക്കടയിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം:ഇന്ത്യയിൽ ഉടനീളം ഫാർമസി ശൃംഖല ഉള്ള, ആസ്റ്റർ ഫാർമസിയുടെ 254 -ാമത് സ്റ്റോർ മാർച്ച് 24 -ാം തീയതി ഉച്ചക്ക് 12 മണിക്ക്, ആസ്റ്റർ കേരള ഹെഡ് ഹാഷിം ഹബീബുള്ള, ഐഎന്‍ടിയുസി ജില്ലാ സെക്രെട്ടറി കുരീപ്പുഴ യഹിയ, ആസ്റ്റർ ലാബ് ഫ്രാഞ്ചൈസി ഓണർ ഷാബിൻ, ഡോക്ടർ കൃഷ്ണദാസ്, എന്നിവരുടെ സാന്നിധ്യത്തിൽ എംഎല്‍എ എം. നൗഷാദ് കടപ്പാക്കട പ്രതിഭ ജംഗ്ഷനിൽ ഉത്ഘാടനം നിർവഹിച്ചു.

Advertisment

ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ ചടങ്ങിനു ആശംസകൾ അർപ്പിച്ചു. കൂടാതെ വരും നാളുകളിൽ ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റു സേവനങ്ങൾ ആയ ആസ്റ്റർ ലാബ്, ആസ്റ്റർ ക്ലിനിക് ആസ്റ്റർ ഫർമസി എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ ഗ്രൂപ്പിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ആരോഗ്യ രംഗത്ത് 36 വർഷത്തിന്റെ സേവന പാരമ്പര്യം ഉള്ള ആസ്റ്റർ ഗ്രൂപ്പ്, ഇന്ത്യയിലെ തങ്ങളുടെ 254 -ാമത് ഫാർമസി കൊല്ലം ജില്ലയ്ക്ക് സമർപ്പിക്കുമ്പോൾ തങ്ങളുടെ ഏറ്റവും മികച്ച സേവനവും, ഗുണമേന്മ ഉള്ള ഉൽപന്നങ്ങളും കൊല്ലം നിവാസികൾക്കായി നൽകും എന്ന് ചടങ്ങിൽ സംസാരിച്ച ആസ്റ്റർ ഫാർമസി കേരള ഹെഡ് ഹാഷിം ഹബീബുള്ള ഉറപ്പ് നൽകി.

എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകളും ലോകോത്തര നിലവാരം ഉള്ള ആരോഗ്യ ഉൽപന്നങ്ങളുടെ ഫ്രീ ഹോം ഡെലിവറി സേവനവും കടപ്പാക്കട പ്രതിഭ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഫാർമസിയിൽ ലഭ്യമാണ്.

Advertisment