കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ദര്‍പ്പക്കാട് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശ്യാം മാളു ദമ്പതികളുടെ മകള്‍ 12വയസുള്ള ശിവാനിയാണ് മരിച്ചത്. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

Advertisment

ഇന്ന് വൈകിട്ട് 6:30യോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നില്‍ക്കെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യാചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Advertisment