കൊ​ട്ടാ​ര​ക്ക​ര: ഒ​രു കി​ലോ ഹാഷി​ഷ് ഓ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. തി​ല്ലേ​രി സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ട​സ് (45) ആ​ണ്​ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യത്. എ​ഴു​കോ​ൺ ചൊ​വ്വ​ള്ളൂരി​ൽ കോ​ട്ടെ​കു​ന്നി​ൽ ആ​ളി​ല്ലാ​ത്ത വീ​ടി​ന്റെ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നാ​ണ് ഒ​രു കി​ലോ തൂ​ക്കം വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ​ത്.
ര​ണ്ടു ദി​വ​സം മു​മ്പേ ര​ണ്ട് കി​ലോ ഹാഷി​ഷ് ഓ​യി​ൽ ക​ട​ത്തിക്കൊ​ണ്ടു​വ​ന്ന​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കി​ട്ടി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് വാ​റ​ണ്ടു​ള്ള പി​ടി​കി​ട്ടാ​പ്പുള്ളി സ്റ്റീ​ഫ​ൻ ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ട​സി​നെ നി​രീ​ക്ഷി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് അ​റ​സ്റ്റി​ലെ​ത്തി​യ​ത്.
അ​സി​സ്റ്റ​ന്റ് ഏ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക്സൈ​സ് ഇ​ൻ​സ്​പെ​ക്ട​ർ മ​ധു​സു​ദ​ന​ൻ​നാ​യ​ർ, സി. ​ഒ. മാ​രാ​യ സു​ബി​ൻ, വി​നോ​ജ്, പ്രി​വ​ന്റ്റീ​വ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​ലി, കൊ​ല്ലം ഐ.​ബി ഇ​ൻ​സ്​പെ​ക്ട​ർ ജ​ലാ​ലു​ദ്ദീ​ൻ, പ്രി​വന്റീവ് ഓ​ഫീ​സ​ർമാ​രാ​യ ഗി​രീ​ഷ് ബി​ജു​മോ​ൻ, ഏ​ക്സൈ​സ് ഇ​ൻ​സ്​പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, ഷി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.