New Update
അഞ്ചല്‍: വീട്ടിലെ ശുചി മുറിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ അഞ്ചല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ പാണയം ഐ.എച്ച്.ഡി.പി കോളനിയില്‍ ഷിബു (27) ആണ് പിടിയിലായത്.
Advertisment
ഇയാള്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം കോളനി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. വിവരം നാട്ടുകാര്‍ എക്‌സൈസിനേയും പൊലീസിനേയും അറിയിച്ചു.
അഞ്ചല്‍ എക്‌സൈസ് സംഘം ഷിബുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ തെരച്ചിലിലാണ് ശുചിമുറിയില്‍ ഒളിപ്പിച്ചു വളര്‍ത്തിയ നിലയില്‍ വിവിധ ഉയരത്തിലുള്ള പത്ത് ചെടികള്‍ കണ്ടെത്തിയത്.
ഇല ഉണക്കി ഷിബു സ്വയം ഉപയോഗിക്കുകയും സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്പന നടത്തുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും കണ്ടെടുത്തു.