കൊല്ലംത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാട്ടാനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി

New Update

publive-image

കൊല്ലം: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാട്ടാനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

Advertisment

പുനലൂർ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചാലിയാക്കര ചാങ്ങപ്പാറ കമ്പിലൈൻ ഭാഗത്താണ് സംഭവം.

വന്യജീവി ആക്രമണം തടയാൻ വേലിയിൽ വൈദ്യുതി കടത്തി വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് ചങ്കപ്പാറ കൈലാസത്തിൽ സൗമ്യനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Advertisment