/sathyam/media/post_attachments/kE69nXarxQkJKkLu6Gzt.jpg)
കോട്ടയം: കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് ക്യാമ്പയിൻ കാരിക്കോട് 15 - 16 വാർഡുകളിൽ തുടക്കം കുറിച്ചു. പാർട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി എ ജയകുമാർ, യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ കുമാർ കണിയാംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കാരിക്കോട് സന്ദർശനത്തിലൂടെ 15 -16 വാർഡുകളിൽ ക്യാമ്പയിൻ നടന്നു.
/sathyam/media/post_attachments/44sPAx67ih4fJDSlCrz6.jpg)
ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകനായ ഔസേപ്പ് പുത്തൻ കുടിലിൽ വസതിയിൽ നിന്നും മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ബാബു പുത്തൻ കുടലിൽ പാർട്ടി അംഗത്വം പുതുക്കി.
പ്രമോദ് ആർ നായർ തെക്കേ നിരവത്ത്, മത്തായി പുത്തൻ കുടലിൽ, ഗോപി നടു പറമ്പിൽ രാജൻ നടു പറമ്പിൽ, ടി കെ സുരേഷ് കിഴക്കേകാല, സിജി സുരേഷ്, റ്റി ജി ഹരിക്കുട്ടൻ പുത്തൻ കുടലിൽ എന്നിവർ അംഗത്വം സ്വീകരിച്ചു