ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സംസ്ഥാനതല വെബിനാർ നടത്തി

New Update

publive-image

കോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിമൻസ് സെല്ലിന്റെയും, ഐ.സി.ഡി.എസ്., വനിത-ശിശു വികസന വകുപ്പിന്റെയും, കേരള സംസ്ഥാന വനിതാ വികസന വകുപ്പിന്റെയും, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ വനിതാ സംരംഭകത്വം എന്ന വിഷയത്തെ സംബന്ധിച്ച് സംസ്ഥാനതലത്തിൽ നവംബർ 20 ശനിയാഴ്ച രാവിലെ 11 മണിക്ക് വെബിനാർ നടത്തി.

Advertisment

സും പ്ലാറ്റ്ഫോമിൽ നടത്തിയ വെബിനാറിൽ അഹം ഡിസൈനർ ബൊട്ടീക് സ്ഥാപക ഡിനു എലിസബത്ത് റോയ് ആണ് ക്ലാസ്സ് നയിച്ചത്. സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ലല്ലി കെ സിറിയക് യോഗത്തിന് അധ്യക്ഷത വഹിച്ചു. വിമൻ സെൽ കോർഡിനേറ്റർ ബിബി ജോസഫ് സ്വാഗതം ആശംസിക്കുകയും ശേഷം നടന്ന ചർച്ചയ്ക്ക് വിമൻസ് സെൽ കോർഡിനേറ്റർ  ആഷാ രാജു നേതൃത്വം നൽകുകയും ചെയ്തു.

ഉഴവൂർ ശിശുക്ഷേമ വകുപ്പ് പ്രൊജക്ട് ഓഫീസർ ഡോ. റ്റിൻസി രാമകൃഷ്ണൻ വെബിനാറിന് ആശംസ അറിയിച്ചു. വിമൻ സെൽ സെക്രട്ടറി കുമാരി മരിയ ജയിംസ് ഈ വെബിനാറിന് നേതൃത്വം നൽകുകയും. സ്റ്റുഡന്റ്സ് കോർഡിനേറ്ററായ കുമാരി ഗ്ലോറിയ സെബാസ്റ്റ്യൻ നന്ദി അറിയിക്കുകയും ചെയ്തു.

Advertisment